Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Santosh Trophy

എം​ഡി​എം​എ വി​ൽ​പ്പ​ന; മു​ന്‍ സ​ന്തോ​ഷ് ട്രോ​ഫി താ​രം പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് എം​ഡി​എം​എ വിൽപ്പന ന​ട​ത്തി​യ മു​ന്‍ സ​ന്തോ​ഷ് ട്രോ​ഫി താ​ര​ത്തെ എ​ക്‌​സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ജീ​ബ് ഖാ​ൻ പി​ടി​യി​ലാ​യ​ത്.

നി​ല​വി​ല്‍ ഇ​യാ​ള്‍ ട്രാ​വ​ന്‍​കൂ​ര്‍ ടൈ​റ്റാ​നി​യം പ്രോ​ഡ​ക്ട്‌​സ് ലി​മി​റ്റ​ഡി​ന്‍റെ സൂ​പ്ര​ണ്ടാ​ണ്. മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി ആ​ളു​ക​ളെ ക​ണ്ടെ​ത്തി എം​ഡി​എം​എ എ​ത്തി​ച്ചു​ന​ല്‍​കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.

പ്ര​മു​ഖ​ര്‍ ഉ​ള്‍​പ്പെ​ടെ ഇ​യാ​ളി​ല്‍നി​ന്ന് എം​ഡി​എം​എ വാ​ങ്ങാ​റു​ണ്ടെ​ന്നും ക​ണ്ടെ​ത്തി. ഇ​യാ​ൾ​ക്ക് എ​വി​ടെ നി​ന്ന് എം​ഡി​എം​എ ല​ഭി​ക്കു​ന്നു​വെ​ന്നു ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up